Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ; എംസിടു പ്ലസ് ഇഗ്‌നൈറ്റ് സംഘടിപ്പിച്ചു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ; എംസിടു പ്ലസ് ഇഗ്‌നൈറ്റ് സംഘടിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ ഊര്‍ജ നവീകരണ രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡും എംസിടു പ്ലസ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച 'എംസിടു പ്ലസ് ഇഗ്‌നൈറ്റ്' മുംബൈ സിറ്റി കണക്റ്റ് ബോംബെ ഐഐടിയില്‍ നടന്നു.

2026 സെപ്റ്റംബര്‍ 8-നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഊര്‍ജ മേഖലയിലെ പ്രമുഖര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി എംസിടു പ്ലസ് ഫൗണ്ടേഷന്‍, ഐഐടി ബോംബെ, ഐഐടി ബോംബെയുടെ സൊസൈറ്റി ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് എന്നിവര്‍ തമ്മില്‍ ത്രികക്ഷി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വ്യവസായ സ്ഥാപനങ്ങളും അക്കാദമിക് രംഗവും സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവീകരണ ആശയങ്ങള്‍ക്ക് ആര്‍ ആന്‍ഡ് ഡി സജ്ജീകരണങ്ങള്‍, ലാബുകള്‍, മെന്റര്‍ഷിപ്, ഫണ്ടിങ്, വിപണി സാധ്യതകള്‍, പൈലറ്റ് പ്രോജക്ടുകള്‍ എന്നിവ ഈ പങ്കാളിത്തം വഴി ലഭ്യമാകും. ഒഎന്‍ജിസി പങ്കാളിത്തമുള്ള ഈ പദ്ധതിയിലൂടെ ആര്‍ ആന്‍ഡ് ഡി തലത്തില്‍ നില്‍ക്കുന്ന സാങ്കേതികവിദ്യകള്‍ക്ക് വ്യവസായ തലത്തില്‍ വിന്യാസവും വാണിജ്യ സാധ്യതയും ലഭിക്കും.

ഒഎന്‍ജിസി ചെയര്‍മാനും സിഇഒയുമായ അരുണ്‍ കുമാര്‍ സിംഗ് ചടങ്ങിന് നേതൃത്വം നല്‍കി. മുംബൈ ഐസിടി വൈസ് ചാന്‍സലര്‍ പ്രൊഫ. അനിരുദ്ധ ബി. പണ്ഡിറ്റ് പ്രമുഖ പ്രഭാഷണം നടത്തി. ഐഐടി ബോംബെ ഡയറക്ടര്‍ പ്രൊഫ. ശിരീഷ് കേദാരെ, ഒഎന്‍ജിസി ഡയറക്ടര്‍ (എക്‌സ്‌പ്ലോറേഷന്‍) ഓം പ്രകാശ് സിന്‍ഹ, ഒഎന്‍ജിസി ഡെസിഗ്‌നേറ്റഡ് ഒഎസ്ഡി (പ്രൊഡക്ഷന്‍) ഭാസ്‌കര്‍ ചൗധരി നെറ്റെം, ഒഎന്‍ജിസി ഇഡി-ചീഫ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി രത്‌നേഷ് കുമാര്‍, എംസിടു പ്ലസിനെ പ്രതിനിധീകരിച്ച്‌ ധനഞ്ജയ് റായ്, സൈന്‍ സിഇഒ ഷാജി വര്‍ഗീസ്, പ്രൊഫ. നിഷാന്ത് ശര്‍മ്മ, ഐഐടി ബോംബെ സിഒഇഒജിഇ പ്രൊഫ. യോഗേന്ദ്ര ശാസ്ത്രി എന്നിവര്‍ പങ്കെടുത്തു.

ഊര്‍ജ മേഖലയിലെ മികവുറ്റ 30 ആദ്യകാല സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പദ്ധതിയിലൂടെ പിന്തുണ നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 ലക്ഷം രൂപ വരെ കണ്‍വേര്‍ട്ടിബിള്‍ ഫണ്ടിങ്ങും, നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിനനുസരിച്ച്‌ 1.5 കോടി രൂപ വരെ അധിക ഫണ്ടിങ്ങും ഉള്‍പ്പെടെ ഒരു സ്റ്റാര്‍ട്ടപ്പിന് പരമാവധി 2 കോടി രൂപ വരെ സഹായം ലഭിക്കും. എഐ ഡ്രിവണ്‍ സബ് സര്‍ഫസ് ഇന്റലിജന്‍സ്, നെക്സ്റ്റ് ജനറേഷന്‍ ഡ്രില്ലിംഗ് ആന്‍ഡ് വെല്‍ കംപ്ലീഷന്‍, ഹൈഡ്രജന്‍ ആന്‍ഡ് മൊബിലിറ്റി, ബയോഎനര്‍ജി (പ്രത്യേകിച്ച്‌ കംപ്രസ്ഡ് ബയോഗ്യാസ്-ഇആഏ), റിഫൈനറി പ്രോസസ് ഇന്റന്‍സിഫിക്കേഷന്‍ ആന്‍ഡ് കാറ്റലിസിസ്, ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് തുടങ്ങി ഏഴ് പ്രധാന മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ സാഗര്‍ ഡിഫന്‍സ്, സ്ട്രിംഗ് ബയോ, വെല്‍ആര്‍എക്‌സ്, ഏഞ്ചല്‍ബോട്ട് എഐ, വിഡിടി പൈപ്പ്ലൈന്‍ സൊല്യൂഷന്‍സ് എന്നീ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും സ്റ്റാര്‍ട്ടപ്പ് ഷോകേസും നടന്നു.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറിയും എംസിടു ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. നീരജ് മിത്തല്‍ 2026 ഓഗസ്റ്റ് 19-ന് ഐഐടി മദ്രാസിലാണ് എംസിടു പ്ലസ് ഇഗ്‌നൈറ്റ് ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്തത്. സെപ്റ്റംബര്‍ 3-ന് പുണെയിലും പരിപാടി സംഘടിപ്പിച്ചിരുന്നു. നിലവില്‍ ആദ്യ ബാച്ചിലേക്കുള്ള അപേക്ഷകള്‍ 2026 സെപ്റ്റംബര്‍ 15 വരെ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: +91-11-26754013

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi