Saturday, 07 Sep, 10.53 am കലാകൗമുദി

കേരളം
'സുഭോജനം' തലസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങി നഗരസഭ

തിരുവനന്തപുരം: പുനരുപയോഗിക്കാവുന്ന തരത്തിലുള്ള പത്രങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ റെസ്റ്റോറന്റുകള്‍ക്കും, ഫുഡ് ഡെലിവറി ഓപ്പറേറ്റര്‍മാര്‍ക്കുമായി പുതിയ പദ്ധതി ആവിഷ്കരിച്ച്‌ നഗരസഭ. പാക്കേജിംഗിനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സിറ്റി കോര്‍പ്പറേഷന്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വിവാഹ ഹാളുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. മികച്ച ഗുണനിലവാരവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുന്ന 'സുഭോജനം' പദ്ധതി ആരംഭിക്കുന്നതിനൊപ്പം പുനരുപയോഗിക്കാവുന്ന ഉരുക്ക് പാത്രങ്ങളുടെ ഉപയോഗം നടപ്പാക്കാനുമാണ് നഗരസഭയുടെ ലക്‌ഷ്യം. റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും സ്റ്റീല്‍ പാത്രങ്ങള്‍ നല്‍കുന്ന ഏജന്‍സിയുമായി തിരുവനന്തപുരം നഗരസഭ കൈകോര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top