Monday, 13 Jul, 1.43 pm കലാകൗമുദി

കേരളം
സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി യുവമോര്‍ച്ചാ പ്രതിഷേധം; അക്രമാസക്തം, പോലീസ് ജലഭീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍; തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തം. 4 ദിസമായി തുടരുന്ന പ്രതിഷേധം കണ്ണൂരും തൃശ്ശൂരും തൊടുപുയിലുമാണ് അക്രമാസക്തമായത്. യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് നടത്തിയ മാര്‍ച്ചിലും നേരിയ സംഘര്‍ഷമുണ്ടായി.


യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തൊടുപുഴ സിവില്‍ സറ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. പോലീസും സമരക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ബാരിക്കേടുകള്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായി. ജനതാദള്‍ യു, യുഡിഎഫ് വിഭാഗങ്ങള്‍ കോഴിക്കോട് കളക്ടറേറ്റില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് സമരക്കാര്‍ക്ക് നേരെ ജലഭീരങ്കി പ്രയോഗിച്ചു. തൃശ്ശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top