സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറുകളിലേക്കെത്തുമ്പോള്‍ 20.2 ശതമാനം പോളിങ് നടന്നു .
സംസ്ഥാനത്തെഎല്ലാ ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത് .പ്രതീക്ഷിച്ച രീതിയില്‍ തന്നെ ആളുകള്‍ കൂട്ടത്തോടെ എത്തി വോട്ട് ചെയ്യുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും .
മുടവൻമുഗളിലെ ഗവ.എല്‍പി സ്‌കൂളില്‍ ആണ് നടൻ മോഹൻലാല്‍ വോട്ട് രേഖപ്പെടുത്തിയത് . മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജി സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖർ വോട്ട് ചെയ്തു.
വോട്ടെടുപ്പ് തുടങ്ങി
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.
'ഡാഷ് അവരവര്‍ തന്നെ പൂരിപ്പിക്കട്ടെ ; പിണറായി വിജയൻ
ഡാഷ് അവരവര്‍ തന്നെ പൂരിപ്പിക്കേണ്ടതാണെന്ന് വിവാദ ഡാഷ് മോന്‍ പ്രയോഗത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടുള്ളത് ആരാണ്? അത് ഇദ്ദേഹമാണ്. കൂടുതല്‍ പറയുന്നില്ല.തെരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. . കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
രാവിലെ തന്നെ മോഹൻലാല്‍ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം മുടവൻമു​ഗളില്‍ നടൻ മോഹൻലാല്‍ വോട്ട് രേഖപ്പെടുത്തി. അരമണിക്കൂർ ക്യൂ നിന്ന ശേഷമാണ് മോഹൻലാല്‍ സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.
'ജനാധിപത്യം വിജയിക്കട്ടെ' ജി സുകുമാരൻ നായർ
ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ, തങ്ങള്‍ പറയുന്നില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരും കോടതിയും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടോ എന്ന് പറയാനില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു
നൂറിലധികം സീറ്റ് നേടുമെന്ന് വി ഡി സതീശൻ
തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
യുഡിഎഫ് വിജയിച്ചു അധികാരത്തിലെത്തും ; പി കെ കുഞ്ഞാലിക്കുട്ടി
എല്ലായിടത്തും നല്ല മത്സരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബഹുഭൂരിപക്ഷം സീറ്റുകളും ലീഗ് നേടും. യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ യു ഡി എഫ് ചരിത്രവിജയം നേടും ;എ കെ ആന്റണി
കേരളത്തില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ ശക്തമായ ഭരണവിരുദ്ധ വികാരം കേരളത്തിലുടനീളം പ്രകടമായിരുന്നു. പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ ഈ വികാരം ജനരോഷമായി മാറുന്ന കാഴ്ചയാണ് കണ്ടത്. പത്തുവര്‍ഷത്തെ ജനദ്രോഹ നയങ്ങള്‍ക്ക് കണക്ക് ചോദിക്കാന്‍ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തില്‍ കൊടുക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ ഈ സര്‍ക്കാരിന് നല്‍കുമെന്നും എ കെ ആന്റണി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.

