തിരുവനന്തപുരം: മലയിന്‍കീഴ്, വിളവൂര്‍ക്കലില്‍ ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകള്‍ അന്നയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

