Monday, 21 Oct, 7.48 pm കലാകൗമുദി

കേരളം
തൃശൂര്‍ ജില്ലയിലെ വിധ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹാത്മാഗാന്ധി സര്‍വകലാശാല ഒക്ടോബര്‍ 22 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഉപതിരഞ്ഞെടുപ്പ് ദിവസമായ തിങ്കളാഴ്ച കനത്ത മഴയാണ് കേരളത്തില്‍ അനുഭവപ്പെട്ടത്. മിക്ക ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് വിനോദ സഞ്ചാര മേഖലകളില്‍ പോകുന്നതും നദികളില്‍ ഇറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 21 മുതല്‍ 23 വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കി. നീരൊഴുക്ക് ശക്തമായതിനാല്‍ പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അഞ്ചു സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തും. 11 മണിയോടെയാകും ഷട്ടറുകള്‍ ഉയര്‍ത്തുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top