Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാഹനത്തില്‍ ഘടിപ്പിക്കാവുന്ന 'ഭഗീര' ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയം

വാഹനത്തില്‍ ഘടിപ്പിക്കാവുന്ന 'ഭഗീര' ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയം

ജയ്പുര്‍: വാഹനത്തില്‍ ഘടിപ്പിക്കാവുന്ന ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ (എ.ടി.ജി.എം.) വിജയകരമായി പരീക്ഷിച്ചു. അദാനി ഗ്രൂപ്പിന്റെ പ്രതിരോധ കമ്പനിയായ അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പെയ്സ് നിര്‍മിച്ച ഭഗീര എടി1 എന്ന മിസൈലിന്റെ പരീക്ഷണം രാജസ്ഥാനിലെ പൊഖ്‌റാന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലായിരുന്നു.

18 മാസംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്. ഇന്ത്യന്‍ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് മിസൈല്‍ രൂപകല്പനചെയ്തത്. മിസൈല്‍, ഓട്ടമേറ്റഡ് ലോഞ്ചര്‍ എന്നിവ ഉള്‍പ്പെടുന്ന സംവിധാനമാണിത്.

പകലും രാത്രിയും ലക്ഷ്യത്തെ കൃത്യമായി ആക്രമിക്കാനുള്ള ശേഷി, കവചിത വാഹനത്തിലെ ലക്ഷ്യത്തിലേക്ക് ഒരേ ലേസര്‍ ബീമിലൂടെ തുടര്‍ച്ചയായി രണ്ട് മിസൈലുകള്‍ തൊടുക്കുക, വിദൂര ആകാശ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കുക എന്നിവ വിജയകരമായി പരീക്ഷിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. എട്ടുകിലോമീറ്റര്‍വരെ അകലെയുള്ള കവചിത വാഹനങ്ങളെ ആക്രമിക്കാന്‍ മിസൈലിന് കഴിയും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi