Dailyhunt
വെട്ടുകാട് തിരുന്നാള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തും

വെട്ടുകാട് തിരുന്നാള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തും

തിരുവനന്തപുരം: വെട്ടുകാട് ക്രിസ്തു രാജത്വ തിരുന്നാള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനം.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആണ് തീരുമാനം. ഗതാഗതമന്ത്രി ആന്റണി രാജുവും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയും വിവിധ വകുപ്പ് പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തി.

നവംബര്‍ 12 മുതല്‍ 21 വരെയാണ് തിരുന്നാള്‍. കുര്‍ബാനയ്ക്ക് ഒരേ സമയം 400 പേര്‍ക്ക് പങ്കെടുക്കാം. പ്രതിദിനം 6 കുര്‍ബാനകള്‍ ഉണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ പോലെ വഴിയോരക്കച്ചവടത്തിനും കടല്‍തീരത്തെ കച്ചവടത്തിനും വിലക്കുണ്ട്.

പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി ആയിരിക്കും.

ട്രാഫിക് ക്രമീകരണത്തിന് പൊലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. മെഡിക്കല്‍ ടീമിന്റെ സാന്നിധ്യവും ഉണ്ടാകും. ആവശ്യമുള്ള ഇടങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. 100 പേര്‍ക്കു മാത്രമേ ഘോഷയാത്രയില്‍ പങ്കെടുക്കുക്കാന്‍ അനുമതിയുള്ളൂ.

വളണ്ടിയര്‍മാര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. വിശ്വാസികളും കോവിഡ് വാക്‌സിന്‍ എടുക്കണം. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച്‌ കൊണ്ടാകും ക്രമീകരണങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi