Dailyhunt
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ഉടമ  പോലീസിന്റെ പിടിയില്‍

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ഉടമ പോലീസിന്റെ പിടിയില്‍

കൊച്ചി : വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ഉടമയെ തൃക്കാക്കര പോലീസ് പിടികൂടി.

എറണാകുളം പറവൂര്‍ പരുവത്തുരുത്ത് കളരിത്തറ വീട്ടില്‍ കെ.എ ജിബി (39) നെയാണ് പിടിയിലായത്.പ്രതിയും ഭാര്യ മെയ് മോള്‍ ഒളിവിലാണ്. കാക്കനാട് പടമുകള്‍ ഹെവന്‍ലി പ്ലാസ കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍പ്രവര്‍ത്തിക്കുന്ന 'ഭീഷ്മാ എജ്യുക്കേഷണല്‍ സര്‍വീസ് എന്ന സ്ഥാപനത്തില്‍ തൃക്കാക്കര സബ് ഇന്‍സ്‌പെക്ടര്‍ വി.ബി അനസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മിന്നല്‍ പരിശോധനയിലാണ് സ്ഥാപനം വ്യാജനാമെന്ന് കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെയോ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിന്റെയോ യാതൊരുവിധ ലൈസന്‍സുമില്ലാതെ, ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗാര്‍ത്ഥികളുമായി ഒപ്പിട്ട എഗ്രിമെന്റുകള്‍, പണം കൈപ്പറ്റിയ രസീതുകള്‍, ഉദ്യോഗാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ടുകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ഏകദേശം 95ഓളം പേരെ വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച്‌ പ്രതിയും ഭാര്യ മെയ് മോളും ചേര്‍ന്ന് കോടിക്കണക്കിന് രൂപ തട്ടിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

# ഉദ്യോഗാര്‍ത്ഥികളുടെ പണം മറ്റൊരു തട്ടിപ്പ് കമ്പനിയിലേക്ക്

'ഭീഷ്മാ എജ്യുക്കേഷണല്‍ സര്‍വീസിന്റെ പേരില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത്
ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച പണം ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജോയ് ഓവര്‍സീസ് എന്ന സ്ഥാപന ഉടമകളായ അജയ് കുണ്ടവരം, പ്രിന്‍സ് ലോഹ്യ എന്നിവര്‍ക്ക് കൈമാറിയതായി പോലീസ് കണ്ടെത്തി. ഈ കമ്പനിക്കും വിദേശത്തേക്ക് ആളുകളെ അയക്കാന്‍ നിയമപരമായ അധികാരമില്ലെന്ന് പോലീസ് കണ്ടെത്തി

അന്വേഷണ സംഘം

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ മനോജ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ വിമോദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ബി, അനസ് ബിബിന്‍ ബാബൂജി, എ.എസ്.ഐ ഷക്കീര്‍, സുജിത്ത്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് സ്ഥാപനത്തില്‍ സെര്‍ച്ച്‌ നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കായും പണം കൈപ്പറ്റിയ ഹൈദരാബാദ് സ്വദേശികള്‍ക്കായും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi