Monday, 21 Oct, 6.48 pm കലാകൗമുദി

കേരളം
വോ​ട്ടെ​ടു​പ്പി​നാ​യി ക​ര്‍​ണാ​ട​ക​യി​ല്‍​ നി​ന്നു വോ​ട്ട​ര്‍​മാരെ ഇറക്കുമതി ചെയ്ത രണ്ട് വാഹനങ്ങള്‍ പിടികൂടി

മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് വോട്ടെടുപ്പിനായി കര്‍ണാടകയില്‍നിന്നു വോട്ടര്‍മാരെ ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ പോലീസ് പിടികൂടി. കര്‍ണാടക രജിസ്‌ട്രേഷനുള്ള രണ്ട് വാഹനങ്ങളാണ് പിടികൂടിയത്. പിടികൂടിയ വാഹനങ്ങളില്‍ നൂറോളം വോട്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു. കര്‍ണാടകയില്‍ നിന്നുമാണ് രണ്ട് ബസുകള്‍ മഞ്ചേശ്വരത്തേക്ക് തിരിച്ചത്. ഉപ്പളയില്‍ നിന്നുമാണ് ബസ് പോലീസ് പിടിച്ചെടുത്തത്. ഫ്ലയിംഗ് സ്ക്വാഡിന്‍റെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിലാണ് ബസ് പിടിച്ചെടുത്തത്. മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നബീസ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top