മില്‍ക്കാസിംഗും ഭാര്യ നിര്‍മ്മല്‍ കൗറും
മൊഹാലി: ഒളിമ്ബ്യന്‍ മില്‍ഖ സിങ്ങിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ (85) അന്തരിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മെയിലാണ് നിര്‍മല്‍ കോവിഡ് പോസിറ്റീവ് ആയത്.
ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും പഞ്ചാബ് ഗവണ്‍മെന്റിന്റെ മുന്‍ സ്‌പോര്‍ട്‌സ് ഫോര്‍ വുമണ്‍ ഡയറക്ടറുമാണ് നിര്‍മല്‍.
രണ്ടാഴ്ച്ച മുമ്ബ് മില്‍ഖ സിങ്ങും കോവിഡ് പോസിറ്റീവ് ആയിരുന്നു.തുടര്‍ന്ന് ജൂണ്‍ മൂന്നിന് മില്‍ഖ സിങ്ങിനെ മോഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നിലവില്‍ ഛണ്ഡീഗഡിലെ വീട്ടില്‍ ഐസോലേഷനിലാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഇതിഹാസം.
ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ചാമ്ബ്യന്‍ഷിപ്പിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഏക അത്‌ലറ്റാണ് മില്‍ഖാ സിങ്ങ്. ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.
1960-ലെ റോം ഒളിമ്ബിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്.

