റിയാദ്: യെമന് ശക്തമായ തിരിച്ചടി നല്‍കി സൗദി അറേബ്യ. സൗദി, യെമനില്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. യെമനിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൗദി യുദ്ധവിമാനങ്ങള്‍ നാല്‍പ്പതോളം ആക്രമണങ്ങളാണ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്ത്രപ്രധാന മേഖലയായ കമറാന്‍ ദ്വീപിലും സൗദി അതിശക്തമായ ആക്രമണം നടത്തി. സൗദിയുടെ ആക്രമണങ്ങള്‍ യെമനില്‍ കനത്ത നാശം വിതച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

