Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎസ് ഓപ്പണ്‍; അല്‍കരാസ് പുറത്ത്, ചാമ്പ്യന്‍ തോറ്റത് ബെന്‍ ഷെല്‍ട്ടനോട്

യുഎസ് ഓപ്പണ്‍; അല്‍കരാസ് പുറത്ത്, ചാമ്പ്യന്‍ തോറ്റത് ബെന്‍ ഷെല്‍ട്ടനോട്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് പുറത്ത്.

ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചു സെറ്റ് നീണ്ട ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടനാണ് ലോക രണ്ടാം നമ്പര്‍ താരമായ അല്‍കരാസിനെ അട്ടിമറിച്ചത്. സ്‌കോര്‍: 6-7(5), 61, 63, 16, 76(7). അല്‍കരാസിനെതിരേ ബെന്‍ ഷെല്‍ട്ടന്റെ കരിയറിലെ ആദ്യ ജയമാണിത്.

നാല് മാസത്തെ പരിക്കിന് ശേഷം ആദ്യ ടൂര്‍ണമെന്റിനിറങ്ങിയ അല്‍കരാസിന് മത്സരത്തില്‍ തന്റെ സ്വാഭാവിക ഫോം പുറത്തെടുക്കാന്‍ സാധിച്ചില്ല. ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടി അല്‍കരാസ് മുന്നിലെത്തിയെങ്കിലും, മികച്ച തിരിച്ചുവരവ് നടത്തിയ ഷെല്‍ട്ടന്‍ രണ്ടും മൂന്നും സെറ്റുകള്‍ (61, 63) സ്വന്തമാക്കി. എന്നാല്‍ നാലാം സെറ്റില്‍ 6-1 ന് വന്‍ തിരിച്ചുവരവ് നടത്തി അല്‍കരാസ് മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് നീട്ടി.

ആവേശകരമായ അഞ്ചാം സെറ്റില്‍ ഇരുതാരങ്ങളും ഇഞ്ചോടിഞ്ച് പൊരുതിയതോടെ മത്സരം സൂപ്പര്‍ ടൈബ്രേക്കറിലേക്ക് നീണ്ടു. സൂപ്പര്‍ ടൈബ്രേക്കറില്‍ 10-7ന് വിജയം സ്വന്തമാക്കിയ ഷെല്‍ട്ടന്‍ തന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം സെമിഫൈനലിലേക്ക് യോഗ്യത നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi