Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബയേണ്‍ മ്യൂണിക്കുമായുള്ള മല്‍സരം 50 - 50  -ലൂയിസ് സുവാരസ്

ബയേണ്‍ മ്യൂണിക്കുമായുള്ള മല്‍സരം 50 - 50 -ലൂയിസ് സുവാരസ്

Kalipanthu 6 years ago

ഈ സീസണില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്ബ്യന്‍സ് ലീഗ് നേടാന്‍ ഫേവറിട്ടുകള്‍ ആണെന്നും എന്നാല്‍ തങ്ങളുമായുള്ള മല്‍സരത്തില്‍ ഫലം 50 -50 ആണെന്നും സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് പറഞ്ഞു.ക്യാമ്ബ്‌നൗവില്‍ ശനിയാഴ്ച നാപോളിയെ 3-1 ന് മറികടന്ന് ബാഴ്സ 4-2 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് വിജയം നേടിയത്. എസ്റ്റാഡിയോ ഡാ ലൂസില്‍ വെള്ളിയാഴ്ച ബാഴ്സലോണ ബയേണ്‍ മ്യൂണിക്കിനെ നേരിടും.

'ബയേണ്‍ ഒരു മികച്ച എതിരാളിയാണ്, അവര്‍ ലിസ്ബണിലെ എട്ട് പേരേയും പോലെ കിരീടത്തിനായി ഒരു മത്സരാര്‍ത്ഥിയാണ്.

90 മിനുട്ട് ദൈര്‍ഗ്യം ഉള്ള മല്‍സരത്തില്‍ 11 vs 11 തമിലുള്ള പോരാട്ടം ആണ്.സെമി ഫൈനലിലേക്ക് കടക്കാന്‍ ടീമുകള്‍ക്ക് മികച്ച ഗെയിമുകള്‍ കളിക്കണം.നിങ്ങള്‍ എത്ര മികച്ച ടീം ആണെങ്കിലും പിച്ചില്‍ കളി കാഴ്ച വച്ചാലെ ജയിക്കാന്‍ കഴിയൂ.' അദ്ദേഹം മോവിസ്റ്റാറിനോട് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kalipanthu