Dailyhunt
EPL :ലെസ്റ്ററിനോട് സമനില, ആര്സെനലിന്റെ ചാമ്ബ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ മങ്ങി

EPL :ലെസ്റ്ററിനോട് സമനില, ആര്സെനലിന്റെ ചാമ്ബ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ മങ്ങി

Kalipanthu 5 years ago

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 10പേരായി ചുരുങ്ങിയ ആര്സെനലിനെതിരെ 84ആം മിനുട്ടില്‍ ജാമി വാര്‍ഡിയുടെ ഗോളിലൂടെ സമനിലയുമായി രക്ഷപ്പെട്ട ലെസ്റ്റര്‍ ടോപ് 4 സാധ്യത സജീവമായി നിലനിര്‍ത്തി. അതേസമയം കളിയില്‍ ഏറിയസമയവും മുന്നിട്ട് നിന്നശേഷം സമനില വഴങ്ങിയത് ആര്സെനലിന്റെ ചാമ്ബ്യന്‍സ് ലീഗ് സാധ്യതകള്‍ക്ക് കനത്ത പ്രഹരമായി. ഇനിയുള്ള 4 ലീഗ് മത്സരങ്ങള്‍ ജയിക്കുകയും ചെല്‍സി, ലെസ്റ്റര്‍, യുണൈറ്റഡ് ടീമുകളുടെ മത്സരഫലങ്ങള്‍ അവിശ്വസിനീയമാം വിധം മാറിമറിഞ്ഞാലേ ഗണ്ണേഴ്സിന് നേരിയ സാധ്യത പോലുമുള്ളൂ

വിജയിച്ചേ തീരൂ എന്ന നിലയില്‍ എമിരേറ്റ്സില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ ആര്സെനലിന്റെ മുന്നേറ്റമായിരുന്നു കണ്ടത് ലാക-ആബ -സക എന്നിവരുടെ മുന്‍ നിര ലെസ്റ്റര്‍ പ്രതിരോധത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി.

21ആം മിനുട്ടില്‍ അബാമേയങ്ങിലൂടെ ആര്‍സെനാല്‍ ലീഡ് നേടി. തുടര്‍ന്നു ആദ്യപകുതിയില്‍ ഒരുപിടി മികച്ച അവസരങ്ങള്‍ ലഭിച്ചത് മുതലാക്കാനാവാത്തത് ആര്‍സെനലിനു ഒടുവില്‍ തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ സമനിലക്കായി ലെസ്റ്ററിന്റെ ശ്രമങ്ങള്‍ ആര്‍സെനാല്‍ സമര്‍ത്ഥമായി നേരിട്ടെങ്കിലും നിര്‍ഭാഗ്യകരമായ 2 മിനുട്ടിനുള്ളില്‍ കളിയുടെ ഗതിയെ മാറ്റിമറിച്ചു.. ലകാസെറ്റിന് പകരക്കാരനായിറങ്ങിയ എന്കെതിയെ ലെസ്റ്റര്‍ താരം ജസ്റ്റിനെ ഫൗള്‍ ചെയ്തതിന് VAR റെഡ് കാര്‍ഡ് വിധിച്ചതോടെ ആര്സെനലിന്റെ പദ്ധതികള്‍ തകിടം മറിഞ്ഞു. 10പേരായി ചുരുങ്ങിയ ഗണ്ണേഴ്സിനെതിരെ ലെസ്റ്റര്‍ ആര്‍ത്തിരമ്ബി. ഒടുവില്‍ 84ആം മിനുട്ടില്‍ ജാമി വാര്‍ഡിയുടെ ഗോള്‍ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.

ലീഗില്‍ 34കളിയില്‍ 59പോയിന്റുമായി നാലാമതാണ് ലെസ്റ്റര്‍. 50പോയിന്റുമായി ആര്‍സെനാല്‍ 7ആം സ്ഥാനത്തു തുടര്‍ന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kalipanthu