ഇന്ന് കിരീട പോരാട്ടം നിര്‍ണയിക്കുന്ന രണ്ടു മത്സരങ്ങള്‍ക്ക് ഇറ്റലി സാക്ഷ്യം വഹിക്കും. ഒന്നാം സ്ഥാനക്കാരായ യുവന്റസ് മൂന്നാം സ്ഥാനക്കാരായ അറ്റലന്‍റ്റയെ ആതിഥേയത്വം വഹിക്കുന്ന മത്സരമാണ് ഏവരും ഉറ്റു നോക്കുന്നത്. 31 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ യുവന്റസിന് 75 ഉം അറ്റലാന്റാക്കു 66 പോയിന്റും ഉണ്ട്. 68 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ലാസിയോയും ഇന്ന് കളത്തില്‍ ഇറങ്ങും. ദുര്‍ബലരായ സസുവോളോ ആണ് ലാസിയോയുടെ എതിരാളികള്‍.
ഇന്ന് യുവന്റസ് തോല്‍ക്കുകയും ലാസിയോ വിജയിക്കുകയും ചെയുക ആണെങ്കില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള വിത്യാസം വെറും നാല് പോയിന്റ് ആയി കുറയും. പിന്നെയും 6 മത്സരങ്ങള്‍ കൂടി കളിയ്ക്കാന്‍ ഉണ്ടെന്നിരിക്കെ ഇന്ന് രാത്രി കിരീട പോരാട്ടത്തിലെ നിര്‍ണായക രാത്രി ആകും.

