റാവല്‍പിണ്ടി, പാകിസ്ഥാൻ : ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കായി സാഹിബ്‌സാദ ഫർഹാനെ പാകിസ്ഥാൻ പുതിയ ക്യാപ്റ്റനായി നിയമിച്ചു.
ഒക്ടോബർ 5-ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ 2026 ടി20 ലോകകപ്പില്‍ പാകിസ്ഥാനെ നയിച്ചിരുന്ന സല്‍മാൻ അലി ആഘയെ ഇത്തവണ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. ഒക്ടോബർ 9, 11, 13 തീയതികളില്‍ റാവല്‍പിണ്ടിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഫർഹാന്റെ നിയമനത്തിന് വഴിയൊരുക്കിയത്. 2026 ടി20 ലോകകപ്പില്‍ 383 റണ്‍സ് നേടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായ അദ്ദേഹം, 2026 ഏഷ്യൻ ഗെയിംസില്‍ പാകിസ്ഥാന് വെള്ളി മെഡല്‍ നേടിക്കൊടുത്ത ടീമിനെയും നയിച്ചിരുന്നു. അതേസമയം, പാകിസ്ഥാന്റെ ഏകദിന (ODI) ടീം പദ്ധതികളില്‍ ആഘ ഇപ്പോഴും ഉള്‍പ്പെടുന്നുണ്ട്; ഷഹീൻ ഷാ അഫ്രീദി നയിക്കുന്ന, ശ്രീലങ്കയും ഇംഗ്ലണ്ടും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലേക്കും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹസൻ നവാസ് ആണ് പാകിസ്ഥാന്റെ ടി20 ടീമിലെ മറ്റൊരു പ്രധാന താരം. ഇന്ത്യയ്‌ക്കെതിരായ ഫൈനലില്‍ 96 റണ്‍സ് നേടിയ അദ്ദേഹം ടി20 പരമ്പരയിലേക്കും വരാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബറിലെ തിരക്കേറിയ മത്സരക്രമത്തിനിടയില്‍ ഇരു ഫോർമാറ്റുകളിലും നിർണായക പങ്ക് വഹിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ നവാസിന് ലഭിക്കുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ഫുള്‍ സ്ക്വാഡ്
സാഹിബ്‌സാദ ഫർഹാൻ (ക്യാപ്റ്റൻ), അബ്ദുള്‍ സമദ്, അബ്രാർ അഹമ്മദ്, അറഫാത്ത് മിൻഹാസ്, ഫഖർ സമാൻ, ഹസൻ നവാസ്, ഖവാജ നഫായ് , മാസ് സദാഖത്ത്, മുഹമ്മദ് സല്‍മാൻ മിർസ, മുഹമ്മദ് ഇമ്രാൻ രണ്‍ധാവ, നസീം ഷാ, റസുള്ള, സയിം അയൂബ്, ഷദാബ് ഖാൻ, സൂഫിയാൻ മൊഖീം.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ഫുള്‍ സ്ക്വാഡ്
ഷഹീൻ ഷാ അഫ്രീദി (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അറഫാത്ത് മിൻഹാസ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ നവാസ്, മുഹമ്മദ് ഗാസി ഘോരി , നസീം ഷാ, റസുള്ള, സാദ് ബെയ്ഗ് , സയിം അയൂബ്, സല്‍മാൻ അലി ഖാൻ സുഫി, സല്‍മാൻ അലി ആഗ,

