Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിറ്റിയിലെ തുടക്കം അത്രക്ക് രസകരം ആയിരുന്നില്ല- റിയാദ് മഹ്രെസ്

സിറ്റിയിലെ തുടക്കം അത്രക്ക് രസകരം ആയിരുന്നില്ല- റിയാദ് മഹ്രെസ്

Kalipanthu 6 years ago

2018 ജൂലൈയില്‍ ലെയ്‌സ്റ്റര്‍ സിറ്റിയില്‍ നിന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് 76 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ട്രാന്‍സ്ഫര്‍ മഹ്രെസ് പൂര്‍ത്തിയാക്കി.എന്നാല്‍ താന്‍ വന്ന ഉടനെ തന്നെ സിറ്റിയില്‍ തനിക്ക് ചലനം സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം ഈ അടുത്ത് നടന്ന അഭിമുഘത്തില്‍ പറഞ്ഞു.

'അവര്‍ വിചാരിച്ചത്ര വേഗത്തില്‍ ഞാന്‍ ടീമില്‍ ഒരു മാറ്റവും വരുത്തിയില്ല.എനിക്ക് സമയം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല കാരണം ഞങ്ങള്‍ 20 കളിക്കാര്‍ ഉണ്ട് അതും ഒന്നിന്നൊന്ന് മികച്ച കളിക്കാര്‍.ഞാന്‍ ബെഞ്ചില്‍ ആയിരുന്നപ്പോള്‍ മറ്റ് താരങ്ങള്‍ മികച്ച ഫോമില്‍ ആയിരുന്നു.കഴിഞ്ഞ സീസണിന്‍റെ അവസാനം ഫോമിലേക്ക് തിരിച്ചെത്താന്‍ എനിക്കായി.ഈ സീസണില്‍ ഞാന്‍ എന്‍റെ പ്രകടനത്തില്‍ തൃപ്തന്‍ ആണ്' റിയാദ് മഹ്രെസ് സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kalipanthu