Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

Karma News 2 days ago

പനാജി: 57-ാംമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് ഗോവയില്‍ തുടക്കമായി. ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, പ്രതിനിധികള്‍, സിനിമാ പ്രേമികള്‍ എന്നിവരെ വരവേല്‍ക്കാൻ ഗോവ പൂർണ്ണ സജ്ജമായിരിക്കുകയാണ്.

ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗോവയിലെ ഡോ.ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംഗീത പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, ഔദ്യോഗിക ചടങ്ങുകള്‍ എന്നിവ അരങ്ങേറി. 'അതിരുകളില്ലാത്ത കഥകള്‍' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. ‌

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News