മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം സ്വന്തമാക്കി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്. കഴിഞ്ഞ തവണ കെ.കെ. ശൈലജ സ്ഥാപിച്ച റെക്കോർഡ് ഭൂരിപക്ഷമാണ് ഇതോടെ പഴങ്കഥയായത്. കുഞ്ഞാലിക്കുട്ടി 131632 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി മുജീബ് 46305 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വതി ഗുപ്ത കുമാര്‍ 9127 വോട്ടുകളും നേടി.
മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുല്‍പ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തല്‍മണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉള്‍പ്പെട്ടതാണ് മലപ്പുറം നിയമസഭാമണ്ഡലം. മുസ്ലീം ലീഗ് നേതാവ് പി ഉബൈദുല്ല ആണ് 2011 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പി 35,208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗിന്റെ സ്ഥാനാർഥി മലപ്പുറത്ത് വിജയിച്ചത്.

