കോഴിക്കോട്: അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്‌ണൻ.
ചട്ടലംഘനം നടത്തിയില്ലെന്നും മതസ്‌പർദ്ധയുണ്ടാക്കുന്ന അനൗണ്‍സ്‌മെന്റ് നടത്തിയിട്ടില്ലെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.
പേരാമ്പ്രയില്‍ ജീപ്പില്‍ മതസ്‌പർദ്ധയുളവാക്കുന്ന അനൗണ്‍സ്‌മെന്റ് നടത്തി ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് തേടുന്നെന്ന ലീഗ് പരാതിയിലാണ് ടി പി രാമകൃഷ്‌ണൻ മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായ ഫാത്തിമ തഹ്‌ലിയ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആക്ഷേപം എല്‍ഡിഎഫിനില്ലെന്ന് ടി പി രാമകൃഷ്‌ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി അത്തരത്തില്‍ നല്‍കിയത് ഇടത്പക്ഷമല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

