Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി

അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി

Karma News 3 hrs ago

തൃശൂർ: അടിയന്തര റോഡ് നിർമ്മാണ/നവീകരണ പ്രവൃത്തികള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിരോധനം ഏർപ്പെടുത്തി.

ഈ റൂട്ടില്‍ താത്കാലികമായി പൂർണ ഗതാഗത നിരോധനം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാല്‍പ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.

തമിഴ്‌നാട് (പൊള്ളാച്ചി/വാല്‍പ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാത്തരം വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റില്‍ തടയും. ഈ വാഹനങ്ങള്‍ക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News