Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവധിയില്‍ പോയ കന്‍റോണ്‍മെന്‍റ് എസ്‌എച്ച്‌ഒയെ തിരിച്ചുവിളിച്ചു ആഭ്യന്തവകുപ്പ്, സിഐ സതീഷ് മടങ്ങിയെത്തി

അവധിയില്‍ പോയ കന്‍റോണ്‍മെന്‍റ് എസ്‌എച്ച്‌ഒയെ തിരിച്ചുവിളിച്ചു ആഭ്യന്തവകുപ്പ്, സിഐ സതീഷ് മടങ്ങിയെത്തി

Karma News 2 weeks ago

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ അവധിയില്‍ പോയ കന്‍റോണ്‍മെന്‍റ് എസ് എച്ച്‌ ഒയെ തിരികെ വിളിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്.

സി ഐ സതീഷ് കുമാറാണ് അവധി റദ്ദാക്കി തിരികെ പ്രവേശിച്ചത്. ഇതോടെ താത്കാലികമായി പകരം ചുമതല നല്‍കിയ ഇൻസ്‌പെക്ടർ മടങ്ങി.

എസ് എച്ച്‌ ഒ അവധിയില്‍ പോയതും എസ് ഐ ഗോകുല്‍ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോണ്‍ഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ തിരക്കിട്ട നീക്കമുണ്ടായത്. ഇതിനിടെ ഭരണനുകൂല പൊലിസ് അംഗങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു.

ഒടുവില്‍ ഉച്ച കഴിഞ്ഞ് അവധി റദ്ദാക്കി എസ് എച്ച്‌ ഒ സതീഷ് കുമാർ ജോലിയില്‍ കയറുകയായിരുന്നു. അതേസമയം എസ് എച്ച്‌ ഒയെയും എസ് ഐയെയും 10 ദിവസത്തിനുള്ളില്‍ മാറ്റണമെന്നായിരുന്നു എസ് എഫ് ഐയുടെയും സി പി എമ്മിന്‍റെയും ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News