ന്യൂഡല്‍ഹി: അവരോട് ക്ഷമിക്കാൻ അദ്ദേഹം ആരാണ്? അറിയില്ല. യുവാക്കള്‍ കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും അവർക്ക് വേണ്ടത് ആരുടെയും ഔദാര്യമല്ല, മറിച്ച് ഭരണപരമായ ഉത്തരവാദിത്വമാണ്.
രാജ്യത്തെ വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, വിദ്യാർത്ഥികളോട് ക്ഷമിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഭരണപരമായ പരാജയങ്ങളും വ്യവസ്ഥിതിയുടെ സമ്മർദ്ദവും കാരണമാണ് വിദ്യാർഥികള്‍ ദുരിതമനുഭവിക്കുന്നത്. യുവാക്കള്‍ക്ക് വേണ്ടത് കൃത്യമായ പരീക്ഷാ നടത്തിപ്പും തൊഴിലവസരങ്ങളുമാണ്. അല്ലാതെ മേല്‍ത്തട്ടില്‍നിന്നുള്ള ഉപദേശങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികള്‍ നേരിടുന്ന തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച, വർധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവ് എന്നിവ രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. സർക്കാരിന്റെ നയപരമായ പരാജയങ്ങളുടെ ഇരകളെ കുറ്റവാളികളെപ്പോലെയാണ് അധികൃതർ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

