കേരളം ഏത് മുന്നണി ഭരിക്കും. തിരഞ്ഞെടുപ്പില്‍ ജയം ആർക്ക്. കർമ്മ ന്യൂസ് നടത്തിയ സർവേ ഫലം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
ആരാകും?… ഇടതോ? വലതോ? എൻ.ഡി.എയോ? … ഫലം ഇതാണ്…ജനം പറയുന്നു കേരളം യു ഡി എഫ് ഭരിക്കും എന്ന്. ഒരു മുന്നണിയോടും അല്പ്പം പോലും ഈ തിരഞ്ഞെടുപ്പില്‍ പ്രത്യേക മമത ഒന്നും ഇല്ലാത സ്വന്തത്രമായി നടന്ന ഒരു സർവ്വേ ..അതിന്റെ ഫലം ആണിത്..ഫലത്തിന്റെ വിശദാംശങ്ങളിലേക്ക്
സർവേയില്‍ പങ്കെടുത്തവർ 28000ത്തോളം വോട്ടർമാർ. ഇതില്‍ യു ടുബ് പോളില്‍ മാത്രം 15000പേർ വോട്ട് ചെയ്തു…. ഫേസ്ബുക്ക് പോളില്‍ 2000 പേർ കമന്റ് എഴുതിയിട്ട് അവരുടെ അഭിപ്രായം രേഖപ്പെടുത്തി. ഇൻസ്റ്റഗ്രാം, എക്സ്, ത്രഡ് പ്ളാറ്റ്ഫോമിലും വെബ് സൈറ്റ് സർവേയിലും ജനങ്ങള്‍ പങ്കെടുത്തു. യു ടുബ് , ഫേസ്ബുക്ക്, ഇൻസ്റ്റ, ത്രഡ്.. കർമ്മ ന്യൂസ് പ്ളാറ്റ്ഫോമുകളില്‍ കയറി ആർക്കും സർവേയും വോട്ടും കമന്റുകളും പരിശോധിക്കാം..
കർമ്മ ന്യൂസ് ഒരു ഇടപെടലും വോട്ടിങ്ങില്‍ നടത്തിയിട്ടില്ല. ഇനി സർവേയുടെ കൃത്യമായ കണക്കുകളിലേക്ക്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 43% നേടിയാണ് യു ഡി എഫ് പുതിയ സർക്കാർ രൂപീകരിക്കും എന്ന് ജനം വിധി എഴുതിയത്. ഓർക്കണം കേരളത്തിന്റെ പരിച്ചേദമായ 28000ത്തോളം വോട്ടർമാരില്‍ 43%വും പറയുന്നു യു ഡി എഫ് അധികാരത്തില്‍ വരും എന്ന്. എല്‍.ഡി എഫ് അധികാരത്തില്‍ വരും എന്ന് 30% പേർ വോട്ട് ചെയ്ത് പറയുന്നു.
ഇടത് മുന്നണി അധികാരത്തില്‍ വീണ്ടും വരും എന്ന് പറയുന്നവർ യു ഡി എഫിനു കിട്ടിയ വോട്ടിന്റെ പകുതിയേ വരൂ. ഇനി എൻ ഡി എയിലേക്ക് പോകാം. എൻ ഡി എ അധികാരത്തില്‍ വരും എന്ന് 14% പേർ പറയുന്നു. ഇനിയാണ് മറ്റൊരു പ്രധാന വിശേഷം. വോട്ടിട്ടവരില്‍ 13% പേർ പറയുന്നത് ആർക്കും ഭൂരിപക്ഷം ഇല്ലാത്ത തൂക്ക് നിയമസഭ വരും എന്നാണ്. അതായത് 13% പേർ ഇങ്ങിനെ പ്രവചനം നടത്തുന്നു.

