തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ്റെ ബാലരാമപുരം ഔട്ലറ്റില്‍ നിന്നും പണവും മദ്യവും മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയില്‍.
കണ്ണമ്മൂല ആട്ടറ ലെയ്നില്‍ റഫീസ് ഖാൻ (32) വള്ളക്കടവില്‍ ഷാറൂഖാൻ (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 12ന് രാത്രിയിലാണ് ഇവർ ഔട്ലറ്റിലെ പൂട്ടുകള്‍ പൊളിച്ച് അകത്ത് കടന്ന് പണവും മദ്യവും മോഷ്ടിച്ചത്.
വീട് വാടകക്കെടുത്ത് മല്‍സ്യ കച്ചവടത്തിൻ്റെ മറവില്‍ മോഷണം നടത്തുന്ന ഇവരുടെ പേരില്‍ മറ്റ് നിരവധി മോഷണ കേസ്സുകള്‍ ഉണ്ടെന്നും പൊലീസ് വിശദമാക്കുന്നത്. റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രശാന്തൻ കാണിയുടെയും നെയ്യാറ്റിൻകര ഡിവൈഎസ്പി സ്റ്റൂവർട്ട് കീലറുടേയും നേതൃത്വത്തില്‍ ബാലരാമപുരം സർക്കിള്‍ ഇൻസ്പെക്ടർ കണ്ണനും സബ് ഇൻസ്പെക്ടർ ദീപും സംഘവും ചേർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

