Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പരസ്യമാക്കി കെ മുരളീധരൻ

ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പരസ്യമാക്കി കെ മുരളീധരൻ

Karma News 8 hrs ago

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പരസ്യമാക്കി കെ മുരളീധരൻ രംഗത്ത്. ശബരിമല നട അടച്ച സമയങ്ങളില്‍ ആണ് നവീകരണ പ്രവർത്തികള്‍ നടത്തേണ്ടത്.

ഇവിടെ നട തുറന്ന സമയത്താണ് നവീകരണ പ്രവർത്തികള്‍ നടത്തിയത്. ഇക്കാര്യത്തില്‍ തനിക്ക് അസംതൃപ്തി ഉണ്ടെന്നും മന്ത്രി വിമർശിച്ചു.

ഇപ്പോള്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ മണ്ഡലകാലത്ത് എന്താകും അവസ്ഥയെന്നാണ് ഭക്തരുടെ ആശങ്ക. ഒരിക്കലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണ്. സർക്കാർ വിജിലൻഡായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

ഇതൊക്കെ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കാണാൻ കഴിയാത്തത് വീഴ്ച. ഇതുപോലെ വിഷയങ്ങള്‍ വരുമ്പോള്‍ മന്ത്രിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ലല്ലോ. ശബരിമലയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പ്രസിഡണ്ടിനെ അല്ലല്ലോ വിമർശിക്കുക മന്ത്രിയെയും സർക്കാരിനെയും അല്ലേ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News