സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങിയ ആദ്യ സമയങ്ങളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാകുന്നത്.
എല്ലായിടത്തും നല്ല മത്സരമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ബഹുഭൂരിപക്ഷം സീറ്റുകളും ലീഗ് നേടും. യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ.
ശോഭ സുരേന്ദ്രന്‍ അങ്ങനെയൊന്നും ചെയ്യുന്നയാളല്ലെന്നും വിവാദങ്ങള്‍ അവര്‍ക്ക് ഹൈപ്പായി മാറിയെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. ബിജെപി വളരുന്നത് കൊണ്ടാണ് വിമര്‍ശനങ്ങള്‍ വരുന്നതെന്ന് പറഞ്ഞ ശ്രീലേഖ താന്‍ വലിയ ഭൂരിപക്ഷത്തില്‍ വട്ടിയൂര്‍ക്കാവില്‍ ജയിക്കുമെന്നും പറഞ്ഞു.

