Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എഞ്ചിൻ തകരാര്‍, ഗോവയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി

എഞ്ചിൻ തകരാര്‍, ഗോവയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി

Karma News 1 week ago

ന്യൂഡല്‍ഹി: ഗോവയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കി. 229 യാത്രക്കാരുമായി പുറപ്പെട്ട വിമാനം മനോഹർ ഇന്റർനാഷണല്‍ വിമാനത്താവളത്തിലാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്.

രാവിലെ 9.16 ഓടെയാണ്‌ 6E2102 എന്ന വിമാനം ഗോവയില്‍നിന്ന് പറന്നുയർന്നത്. മിനിറ്റുകള്‍ക്കകം വിമാനത്തില്‍ എഞ്ചിൻ തകരാർ കണ്ടെത്തുകയായിരുന്നു.

വിമാനം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് ഗോവ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. രാവിലെ 11.45ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം രാവിലെ 9.50 ഓടെയാണ് ഗോവയില്‍ തിരിച്ചിറക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News