എൻഡിഎ ക്യാമ്പിന് ആവേശം പരകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തി. എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.
പി. പ്രകാശ് ബാബുവിനൊപ്പം ബേപ്പൂർ മണ്ഡലത്തില്‍ അമിത് ഷാ ബേപ്പൂർ റോഡ് ഷോ നടത്തി. മാത്തോട്ടം മുതല്‍ നടുവട്ടം വരെയാണ് റോഡ് ഷോ.
എൻഡിഎ സ്ഥാനാർഥി അഡ്വ. കെ. പി. പ്രകാശ് ബാബുവിനൊപ്പം കുന്നത്തുനാട്, കാട്ടാക്കട മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. രാവിലെ 10 മണിക്ക് മാത്തോട്ടത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ നടുവട്ടം പാല്‍ കമ്പനിക്കു മുന്നില്‍ അവസാനിച്ചു. വാദ്യ മേളങ്ങളുടെയും കേരളീയ കലാ രൂപങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ. വൈകിട്ട് 3 മണിക്ക് കുന്നത്തുനാട് പൊതുസമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും.
വൈകിട്ട് 6.15 ന് കട്ടാകടയില്‍ പി കെ കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രവാസി പ്രവർത്തക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. നാളെ രാവിലെ 11 മണിക്ക് ഹരിപ്പാട് സ്ഥാനാർഥി സന്ദീപ് വചസ്പതിയുടെ റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും. ഗാന്ധി സ്‌ക്വയർ മുതല്‍ മാതാ ജംഗ്ഷൻ വരെയാണ് റോഡ് ഷോ. രമേശ് ചെന്നിത്തല, മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രചാരണത്തിനായി അമിത് ഷാ എത്തുന്നത്.

