തിരുവനന്തപുരം: എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനൻ.
രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളില്‍ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോ, ഇടതുപക്ഷ ഐക്യം വേണമെങ്കില്‍ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാടെന്നും സിപിഎം നേതാക്കള്‍ . ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ചു സർക്കാരിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോല്‍വിയെന്നും സിപിഎം സെക്രട്ടേറിയറ്റ് അംഗം കുറ്റപ്പെടുത്തി. സമ്മർദ്ദ തന്ത്രത്തില്‍ അനർഹമായതാണ് സിപിഐ അനുഭവിക്കുന്നത് എന്നോർക്കുന്നില്ല. ഇന്നുവരെയില്ലാത്ത കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങള്‍ക്കു വേണം എന്ന് സിപിഐ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതും സി.എൻ.മോഹനൻ ഓർമിപ്പിച്ചു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സിപിഐ കോണ്‍ഗ്രസിനൊപ്പം ചേർന്ന ചരിത്രമുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം വി.ശിവൻകുട്ടിയും വിമർശിച്ചിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവിയെ സംബന്ധിച്ച് പിണറായി വിജയൻ പറഞ്ഞതാണ് ശരിയെന്നും ശിവൻകുട്ടി വ്യക്തമാക്കുകയുണ്ടായി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് താൻ കത്ത് കൊടുക്കേണ്ട താമസമേയുള്ളൂവെന്നും സിപിഎം നേതാവ് തന്നെ പദവിയിലെത്തുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

