തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിക്കൊണ്ട് ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും.
മുഖ്യമന്ത്രി വിഡി സതീശൻ ഡല്‍ഹിയില്‍ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലും ആണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. വെള്ളിയാഴ്ച ആണ് ഗവർണർ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുന്നത്.
അതേസമയം കെഎസ്‌ആർടിസി സൗജന്യ യാത്രയിലെ മാനേജ്‌മെന്റ് റിപ്പോർട്ടും ഇന്ന് മന്ത്രിസഭ യോഗത്തില്‍ ചർച്ചയായേക്കും. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാല്‍ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്‌ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്.
മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക് കെഎസ്‌ആർടിസി എം ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. ഇന്ന് മന്ത്രിസഭായോഗത്തിനു മുൻപാകെ വിവരങ്ങള്‍ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

