Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗോവയില്‍ കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്, അക്രമികള്‍ രക്ഷപ്പെട്ടു

ഗോവയില്‍ കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്, അക്രമികള്‍ രക്ഷപ്പെട്ടു

Karma News 6 days ago

നാജി: ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്തുവെച്ച്‌ കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്. ആക്രമണത്തിൻ ഇരയായ കർണാടക സ്വദേശി ശ്രീനിവാസ് നായക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബിസിനസ് തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

പനാജിയിലെ നിയോ മജസ്റ്റിക് ഹോട്ടലിന് സമീപത്താണ് സംഭവം നടന്നത്. ശ്രീനിവാസ് നായക് ഓഫീസില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറാൻ ശ്രമിക്കവേയാണ് ആക്രമണം നടന്നത്. കാത്തിരുന്ന രണ്ട് അക്രമികള്‍ ഇയാള്‍ക്ക് നേരെ 3 റൗണ്ട് വെടിയുതിർത്തു. ആക്രമണം നടന്നയുടൻ ശ്രീനിവാസ് നായക് ഹോട്ടല്‍ ലോബിയിലേക്ക് പിന്മാറുകയും, ഒപ്പമുണ്ടായിരുന്ന അംഗരക്ഷകർ അക്രമികള്‍ക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. പിന്നാലെ അക്രമികള്‍ സമീപത്തെ ദേശീയപാത മുറിച്ചുകടന്ന് ഓടി രക്ഷപ്പെട്ടു.

വെടിവയ്പ്പിന്‍റെയും അക്രമികള്‍ രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News