Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരംഭിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരംഭിച്ചു

Karma News 3 days ago

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനി വെർച്വല്‍ ക്യൂ വഴി ദർശനം നടത്താം. ഭക്തർക്ക് സുഖ ദർശനത്തിനായി ഒരുക്കിയ വെർച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ ആരംഭിച്ചു.

രാവിലെ ഏഴ് മുതല്‍ എട്ട് വരെയുള്ള ആദ്യ ഘട്ടത്തില്‍ നിരവധി ഭക്തർ വെർച്വല്‍ ക്യൂ വഴി ഗുരുവായൂരപ്പനെ ദർശിച്ചു സായൂജ്യം നേടി. രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയില്‍ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങില്‍ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് നാട മുറിച്ച്‌ വെർച്വല്‍ ക്യൂ ദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

തിരിച്ചറിയല്‍ രേഖാ പരിശോധനയ്ക്ക് ശേഷം കെ രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വല്‍ ക്യൂ ദർശനം നേടിയത്. ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്. ഇടവിട്ട് പെയ്ത മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നെത്തിയ നൂറിലേറെ ഭക്തർക്ക് ആദ്യ മണിക്കൂറില്‍ ദർശനം സാധ്യമായി. ഉച്ചയ്ക്ക് ഒരു മണിവരെ 1800 ഭക്തർ വെർച്വല്‍ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News