Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ്യാനേഷ് കുമാറിന് പ്രതീകാത്മകമായി ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കാനുള്ള ശ്രമം പൊലീസ് തടഞ്ഞു

ഗ്യാനേഷ് കുമാറിന് പ്രതീകാത്മകമായി ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കാനുള്ള ശ്രമം പൊലീസ് തടഞ്ഞു

Karma News 2 weeks ago

ന്യൂഡല്‍ഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനർ ഗ്യാനേഷ് കുമാറിന് പ്രതീകാത്മകമായി ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

കേന്ദ്ര സർക്കാരില്‍ ഉന്നത പദവികളില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്, ഭരണഘടന ഉറപ്പു നല്‍കുന്ന വോട്ടവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച്‌ നോട്ടിസ് നല്‍കാനൊരുങ്ങിയത്.

ഡല്‍ഹി പൊലീസിനു പുറമേ ഐടിബിപി, ബിഎസ്‌എഫ്, ആർഎഎഫ് ഉള്‍പ്പെടെ ആയിരക്കണക്കിനു സേനാംഗങ്ങളെ കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിനു ചുറ്റും വിന്യസിച്ചിരുന്നു. പ്രതിഷേധ പരിപാടികള്‍ നടത്തില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനറെ കണ്ട് നോട്ടിസ് നല്‍കാൻ രണ്ടുപേർക്കു അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. എന്നാല്‍ എല്ലാ വഴികളും അടച്ച്‌ സേനകള്‍ നഗരം സ്തംഭിപ്പിച്ചതോടെ കുറ്റപത്രം നേരിട്ടു നല്‍കുന്നതില്‍നിന്ന് പ്രതിനിധിസംഘം പിന്മാറി.

ഇന്ത്യയില്‍ ജനിച്ച്‌ പഠിച്ചു വളർന്നപ്പോള്‍ യുപിഎസ്‌ഇ പരീക്ഷ എഴുതാൻ എസ്‌എസ്‌എല്‍സി ബുക്കിന്റെ പകർപ്പാണു കാണിക്കേണ്ടി വന്നത്. ഐഎഎസ് ലഭിച്ച്‌ കേന്ദ്ര സർക്കാരില്‍ വിവിധ പദവികള്‍ വഹിച്ച്‌ വിരമിച്ചു വീട്ടിലിരിക്കുമ്പോള്‍ 'ഞാൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കണമെന്ന്' തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുകയാണെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News