ഇടുക്കി: പാമ്പനാറില്‍ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള അഞ്ചുനില കെട്ടിടമാണ് പൂർണമായും നിലംപൊത്തിയത്.
ഭാഗ്യവശാല്‍, അപകടസമയത്ത് തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലാത്തതിനാല്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കെട്ടിട നിർമാണത്തില്‍ സംഭവിച്ച ഗുരുതരമായ പിഴവുകളും അപാകതകളുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം തകർന്നുവീണതോടെ സമീപവാസികള്‍ക്കിടയില്‍ പരിഭ്രാന്തി പരന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

