Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയില്‍ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ റൂട്ടിന് അംഗീകാരം നല്‍കി റെയില്‍വേ

ഇന്ത്യയില്‍ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ റൂട്ടിന് അംഗീകാരം നല്‍കി റെയില്‍വേ

Karma News 4 months ago

ദില്ലി: വിദേശ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിച്ച്‌ ഇന്ത്യയും. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ റൂട്ടിനാണ് ഇന്ത്യൻ റെയില്‍വേ അംഗീകാരം നല്‍കിയത്.

നിലവില്‍ ജർമനി, ജപ്പാൻ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രജൻ ഉപയോഗിച്ചു ട്രെയിൻ ഗതാഗതം നടത്തുന്നത്. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ ഇന്ത്യയും ഇടംപിടിക്കുന്നത്.

ആദ്യ ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ ട്രെയിൻ നോർത്തേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഹരിയാനയിലെ ജിന്ദ് - സോനിപത്ത് സെക്ഷനില്‍ സർവീസ് നടത്തും. ഹരിത, സുസ്ഥിര ഗതാഗതത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഹൈഡ്രജൻ ട്രെയിനിന്റെ വരവ്. ആദ്യ ഘട്ടമെന്നോണമാണ് ട്രെയിൻ ജിന്ദ് - സോനിപത്ത് റൂട്ടില്‍ സർവീസ് ആരംഭിക്കുന്നത്.

ജിന്ദില്‍ ട്രെയിനിനായി തദ്ദേശീയമായ ഹൈഡ്രജൻ സംഭരണ - ഇന്ധന വിതരണ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനാവശ്യമായ ലൈസൻസ് പെസോ (പെട്രോളിയം ആൻ്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓ‍ർഗനൈസേഷൻ) അനുവദിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈ‍ഡ്രജൻ ലീക്ക് ഡിറ്റക്ടറുകള്‍, ഫ്ലെയിം ഡിറ്റക്ടറുകള്‍ തുടങ്ങിയ സെൻസറുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിൻ്റെ സുഗമവും സുരക്ഷിതവുമായി പ്രവ‍ർത്തനം ഉറപ്പാക്കാനായി, പ്രവർത്തനം ആരംഭിക്കുന്ന ആദ്യ നാളുകളില്‍ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധ‍ർ ട്രെയിനില്‍ ഉണ്ടാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News