Dailyhunt
ഐപിഎല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 160 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യൻസ്

ഐപിഎല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 160 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യൻസ്

Karma News 5 days ago

ചെന്നൈ: ഐപിഎലില്‍ ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ 160 റണ്‍സ് വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. ഓപ്പണർ വില്‍ ജാക്‌സിനെ (1) തുടക്കത്തില്‍തന്നെ നഷ്ടമായെങ്കിലും നമാൻ ധിറും റയാൻ റിക്കല്‍ട്ടണും ചേർന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

37 പന്തില്‍ 57 റണ്‍സെടുത്ത നമാൻ ധിറാണ് ടോപ് സ്‌കോറർ. 4 ഫോറുകളും 3 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ധിറിന്റെ ഇന്നിങ്‌സ്. 24 പന്തില്‍ 37 റണ്‍സെടുത്ത റയാൻ റിക്കല്‍ട്ടണും 12 പന്തില്‍ 21 റണ്‍സെടുത്ത സൂര്യകുമാർ യാദവും സ്‌കോറിങ്ങിന് വേഗംകൂട്ടി. നായകൻ ഹാർദിക് പാണ്ഡ്യ (18), തിലക് വർമ (5), റോബിൻ മിൻസ് (5), ട്രെന്റ് ബോള്‍ട്ട് (7*) കൃഷ് ഭഗത് (3*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ചെന്നൈ ബൗളർമാരില്‍ അൻഷുല്‍ കംബോജ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നൂർ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രാമകൃഷ്ണ ഘോഷ്, ജാമി ഓവർട്ടണ്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News