Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാൻ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണം, കുവൈറ്റില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ

ഇറാൻ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണം, കുവൈറ്റില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ

Karma News 3 weeks ago

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ.

മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്.

വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകള്‍. യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഇറാൻ കുവൈത്തിനും ബഹ്‌റൈനുംനേരെ ആക്രമണങ്ങള്‍ നടത്തിയത്.

ആക്രമണത്തെത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. സർവീസുകള്‍ തടസ്സപ്പെട്ടതോടെ വിവിധ വിമാനങ്ങള്‍ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News