Dailyhunt
ഇറാനില്‍ തകര്‍ന്നുവീണ യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി

ഇറാനില്‍ തകര്‍ന്നുവീണ യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി

Karma News 3 weeks ago

വാഷിംഗ്‌ടണ്‍: മണിക്കൂറുകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഇറാനില്‍ തകർന്നുവീണ യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്‌ ഇക്കാര്യം അറിയിച്ചത്. തെക്കുപടിഞ്ഞാറൻ ഇറാനില്‍ വെടിവച്ചിട്ട യുഎസിന്റെ എഫ് - 15 യുദ്ധവിമാനത്തിലെ പൈലറ്റിനായി ഇന്നലെ ഇറാൻ സെെന്യവും തെരച്ചില്‍ നടത്തിയിരുന്നു.

പൈലറ്റ് ഇറാന്റെ പിടിയിലായാല്‍ യുഎസിന് അത് ദോഷം ചെയ്യുമെന്ന് മുൻകൂട്ടി കണ്ടാണ് പെെലറ്റിനായി വൻ തെരച്ചില്‍ ട്രംപിന്റെ നിർദേശപ്രകാരം നടന്നത്. ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങള്‍ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് പെെലറ്റിനെ വീണ്ടെടുക്കാൻ അയച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നു. തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News