Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീണു, പന്തെടുക്കാൻ ഇറങ്ങിയ ഒമ്പതാം ക്ലാസുകാരന് മരണം

കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീണു, പന്തെടുക്കാൻ ഇറങ്ങിയ ഒമ്പതാം ക്ലാസുകാരന് മരണം

Karma News 3 days ago

ലപ്പുറം: കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ പുഴയില്‍ വീണ പന്തെടുക്കാൻ ഇറങ്ങിയ പതിനാലുകാരൻ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു.

പുറത്തൂർ കളൂർ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്റെ മകൻ മുഹമ്മദ് ബിലാല്‍ (14) ആണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പുറത്തൂർ എ.വി.എസ്. കടവിന് സമീപമായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

പുറത്തൂർ ജി.എച്ച്‌.എസ്.എസിലെയും കളൂർ നൂറുല്‍ ഈമാൻ മദ്‌റസയിലെയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അന്തരിച്ച മുഹമ്മദ് ബിലാല്‍. കൂട്ടുകാർക്കൊപ്പം കടവിനരികില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പന്ത് അബദ്ധത്തില്‍ പുഴയിലേക്ക് പോയത്. ഇതോടെ പന്തെടുക്കാനായി ബിലാല്‍ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒഴുക്കില്‍പ്പെട്ട് ബിലാല്‍ മുങ്ങിത്താണു. ഇതുകണ്ട് കൂടെയുണ്ടായിരുന്ന മുഹമ്മദ് അഫ്‌നാൻ (14) എന്ന കുട്ടി ബിലാലിനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് അഫ്നാനും അപകടത്തില്‍പ്പെടുകയായിരുന്നു.

അഫ്നാനും മുങ്ങാൻ തുടങ്ങിയതോടെ കരയിലുണ്ടായിരുന്ന മറ്റ് കുട്ടികള്‍ സമയോചിതമായി ഇടപെട്ട് അഫ്നാനെ രക്ഷപെടുത്തി കരയ്ക്കടുപ്പിച്ചു. തുടർന്ന് ഇവർ ബിലാലിനെയും രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാല്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ കുട്ടികള്‍ ഓടിച്ചെന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ ഉടനടി പുഴയില്‍ തിരച്ചില്‍ നടത്തി ബിലാലിനെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മുഹമ്മദ് അഫ്‌നാൻ നിലവില്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

റഹീനയാണ് മരണപ്പെട്ട ബിലാലിന്റെ മാതാവ്. ഹുസ്ന, മുബീന എന്നിവർ സഹോദരിമാരാണ്. ആശുപത്രിയിലെ ഔദ്യോഗിക പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ബിലാലിന്റെ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തില്‍ പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. കളിമുറ്റത്തുനിന്ന് പ്രിയകൂട്ടുകാരൻ വേർപെട്ടതിന്റെ ഞെട്ടലിലാണ് നാടും വിദ്യാലയവും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News