Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാര്‍ ഡിവൈഡറിലിടിച്ച്‌ തീപിടിച്ച്‌ പ്രമുഖ ന്യൂറോ സര്‍ജൻ വെന്തുമരിച്ചു

കാര്‍ ഡിവൈഡറിലിടിച്ച്‌ തീപിടിച്ച്‌ പ്രമുഖ ന്യൂറോ സര്‍ജൻ വെന്തുമരിച്ചു

Karma News 1 hr ago

ഹൈദരാബാദ് ∙കാർ ഡിവൈഡറിലിടിച്ച്‌ തീപിടിച്ച്‌ പ്രമുഖ ന്യൂറോ സർജൻ വെന്തുമരിച്ചു. ഖമ്മത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ.കെ.

ജഗദീഷ് ബാബുവാണ് മരിച്ചത്. യാത്രാമധ്യേ ജഗദീഷ് ബാബു ഉറങ്ങിപോയതാകാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറാൻ കാരണമെന്ന് സംശയിക്കുന്നതായി ഖമ്മം റൂറല്‍ സിഐ

സൂര്യപേട്ട് ജില്ലയിലെ പിള്ളലമർറിക്ക് സമീപം ദേശീയപാത 365BB യില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം. ഖമ്മത്ത് നിന്നും തന്റെ കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് കാറോടിച്ച്‌ പോവുകയായിരുന്നു അദ്ദേഹം. ഇടിയുടെ ആഘാതത്തില്‍ കാറിനു തീപിടിക്കുകയും മിനിറ്റുകള്‍ക്കകം വാഹനം പൂർണമായും കത്തിയമരുകയുമായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിപോയ ജഗദീഷിനു പുറത്തുകടക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശരീരം പൂർണമായും വെന്തുപോയതിനാല്‍ തുടക്കത്തില്‍ മൃതദേഹം തിരിച്ചറിയാൻ പൊലീസിനു ബുദ്ധിമുട്ട് നേരിട്ടിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് ജഗദീഷ് ബാബുവാണെന്ന് സ്ഥിരീകരിച്ചത്. അപകടവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഡോക്ടർമാരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി സൂര്യപേട്ട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News