പാലക്കാട്: തിരുവേഗപ്പുറയില്‍ ഓവർടേക്കിംഗിനിടെ ലോറിയും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
എടപ്പലം അമ്പാടി കുന്നത്ത് അനില്‍കുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയില്‍ വന്ന ലോറിയിലും തുടർന്ന് കാറിലും സ്‌കൂട്ടർ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൊപ്പം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ സ്വീകരിച്ചു.

