Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരിപ്പൂരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഡയപ്പറില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്

കരിപ്പൂരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഡയപ്പറില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്

Karma News 2 weeks ago

കൊച്ചി: കരിപ്പൂരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഡയപ്പറില്‍ ഒളിപ്പിച്ച്‌ സ്വർണക്കടത്ത്. കുഞ്ഞിൻ്റെ പിതാവിൻ്റെ ദേഹത്ത് നിന്നും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടിയിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് സ്വർണ്ണക്കടത്ത് കണ്ടെത്തിയത്.

റാസല്‍ ഖൈമയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണ് സ്വർണം കണ്ടെടുത്തത്. ഒരു കോടി രൂപയുടെ സ്വർണമാണ് ഡിആർഐ പിടികൂടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News