Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൗണ്‍സിലിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക ആക്രമണം, സൈക്കോളജിസ്റ്റ് അറസ്റ്റില്‍

കൗണ്‍സിലിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക ആക്രമണം, സൈക്കോളജിസ്റ്റ് അറസ്റ്റില്‍

Karma News 19 hrs ago

കൊല്ലം: വർക്കലയില്‍ കൗണ്‍സിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക ആക്രമണം നടത്തിയ സൈക്കോളജിസ്റ്റ് അറസ്റ്റില്‍.

കൊല്ലം മയ്യനാട് സ്വദേശിയായ സന്തോഷ് സുകുമാരനാണ് അറസ്റ്റിലായത്. ഏഴാം ക്ലാസ് മുതല്‍ കുട്ടി അമ്മയോടൊപ്പം സന്തോഷ് സുകുമാരന്റെ അടുത്ത് ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിർത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച്‌ കൗണ്‍സിലിങ് എന്ന വ്യാജേനയായിരുന്നു പീഡനം.

തുടർന്ന് കുട്ടിയുടെ സ്വഭാവ രീതികളിലുണ്ടായ മാറ്റങ്ങളാണ് വീട്ടുകാരില്‍ സംശയമുണർത്തിയത്. രക്ഷിതാക്കള്‍ കുട്ടിയുമായി മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെ ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തുവന്നു. തുടർന്നാണ് രക്ഷിതാക്കള്‍ വർക്കല പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News