Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കായംകുളം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം. ലിജുവിന് വിജയം

കായംകുളം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം. ലിജുവിന് വിജയം

Karma News 3 weeks ago

കായംകുളം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ത്തന്നെ മികച്ച ലീഡ് മുൻ നിർത്തിയായിരുന്നു യുഡിഎഫിന്റെ പോക്ക്.

കായംകുളം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന് വിജയം. 76651 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എം. ലിജു വിജയിച്ചത്.

പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും, ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16973 വോട്ടുകളും നേടി. കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും; മവേലിക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകള്‍ക്കായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകള്‍ (44.06%) നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പില്‍ നടന്നത്. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യു പ്രതിഭ വിജയിച്ചിരുന്നത്. ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്ന പ്രദീപിലാല്‍ 11,413 വോട്ടുകളായിരുന്നു നേടിയിരുന്നത്. 2016-ല്‍ 11,857 വോട്ടുകള്‍ക്കായിരുന്നു യു പ്രതിഭ മണ്ഡലത്തില്‍ വിജയിച്ചിരുന്നത്. കഴിഞ്ഞ പത്തു വർഷമായി എല്‍ഡിഎഫിന്റെ കയ്യിലിരിക്കുന്ന മണ്ഡലമാണ് കായംകുളം ഇക്കുറി പിടിച്ചെടുക്കുമെന്ന് യുഡിഎഫും, ശക്തരാവാൻ എൻഡിഎയും എത്തിയതോടെ വാശിയേറിയ പോരാട്ടത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. യുഡിഎഫ് കണ്‍വീനർ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയും, വികസന രാഷ്ട്രീയവും, താലൂക്ക് രൂപീകരണം, ചെട്ടികുളങ്ങര ടൗണ്‍ഷിപ്പ്,മുനമ്പല്‍ പാലത്തിന്റെ പണി, മറ്റ് അടിസ്ഥാന സൗകര്യം തുടങ്ങിയ പ്രശ്നങ്ങള്‍ ഇക്കുറി മണ്ഡലത്തില്‍ ചർച്ചായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News