Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേന്ദ്രത്തിനെതിരെ ഒരു വാക്ക് പോലും മിണ്ടിയില്ല, കഴിഞ്ഞ 10 വര്‍ഷമായി പിണറായി ആരെയൊക്കെയോ ഭയക്കുന്നുവെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കേന്ദ്രത്തിനെതിരെ ഒരു വാക്ക് പോലും മിണ്ടിയില്ല, കഴിഞ്ഞ 10 വര്‍ഷമായി പിണറായി ആരെയൊക്കെയോ ഭയക്കുന്നുവെന്ന് മന്ത്രി എ പി അനില്‍കുമാര്‍

Karma News 1 week ago

ദില്ലി: ഇന്നലെ നടന്ന ഇഡി റെയ്‌ഡില്‍ സിപിഎമ്മിനും പിണറായി വിജയനുമെതിരെ മന്ത്രി എ പി അനില്‍ കുമാർ. കഴിഞ്ഞ 10 വർഷമായി പിണറായി ആരെയൊക്കെയോ ഭയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മോദി, അമിത് ഷാ എന്നിവർക്കെതിരെ കഴിഞ്ഞ പിണറായി ഒരു വാക്ക് പോലും മിണ്ടിയില്ല. കേന്ദ്ര ഏജൻസിയുടെ ഇത്ര വലിയ അന്വേഷണം നടന്നിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു വിമർശനം പോലും നടത്താൻ പിണറായി വിജയൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് തനിക്ക് മനസ്സിലാകാത്തതെന്നും അനില്‍കുമാർ പറഞ്ഞു.

ദേശീയ തലത്തില്‍ ഇഡിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ്. ഇന്നലെ റെയ്ഡിന് ശേഷം വൈകുന്നേരം മാധ്യമങ്ങളെ കണ്ട പിണറായി അങ്ങനെ ഒരു കാര്യം പറഞ്ഞതായി താൻ കണ്ടില്ല. 10 വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു. ആ ഭയം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News