കോഴിക്കോട്: കേരള മോഡല്‍ അഭിമാനമാണെന്നും കേരളത്തിൻ്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
കഴിഞ്ഞ 20 വർഷമായി കേരള മോഡലിന് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷം ഏറ്റവും കൂടുതല്‍ എത്തിയത് കോഴിക്കോടാണ്. അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു. കേരളത്തെ മാറ്റാൻ ഏറ്റവും വിദഗ്ധരായ നല്ലൊരു ടീം ഉണ്ടാകും. കേരളം മുഴുവനൊരു തുറമുഖ നഗരമാക്കി മാറ്റാൻ കഴിയും. ഇന്നത്തെ കാലത്ത് അത് വെല്ലുവിളിയാണ്. ഖജനാവ് നിറച്ച് വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. കാലത്തിനൊപ്പം ഓടിയെത്താൻ കഴിയണം. എല്ലാ രംഗങ്ങളിലും ആ മാറ്റം ഉണ്ടാകണമെന്നും ഒരു ഗ്ലോബല്‍ ജോബ് വാച്ച് ടവർ നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

