Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും

കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും

Karma News 3 hrs ago

തിരുവനന്തപുരം: കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. 4,10,456 വിദ്യാർഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

ഈ വിദ്യാർത്ഥികള്‍ക്ക് ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, അലോട്ട്‌മെൻറ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. 3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണില്‍ ലഭ്യമായിട്ടുള്ളത്.

കഴിഞ്ഞവർഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തില്‍ അലോട്ട്‌മെൻറ് നടപടികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകള്‍ അനുവദിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News