തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തത്തില്‍ നാല് പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു.
ഇടുക്കി അടൂർമലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. ഇവിടെ രണ്ടു പേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളില്‍ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.

